വടകര: വിശ്വാസം വിശുദ്ധി വിമോചനം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിൻ്റെ ഭാഗമായി വടകര അഴിയൂരിൽ മദ്റസ വിദ്യാർത്ഥികൾക്കായി നടന്ന ജില്ലാതല സർഗവസന്തത്തിൽ 462 പോയിൻ്റുമായി കൊയിലാണ്ടി കോംപ്ലക്സ് ജേതാക്കളായി. 459 പോയിൻ്റ് നേടി കുറ്റ്യാടി കോംപ്ലക്സ് രണ്ടാം സ്ഥാനവും 413 പോയിൻ്റ് നേടി ബാലുശ്ശേരി കോംപ്ലക്സ് മൂന്നാം സ്ഥാനവും നേടി. 7 വേദികളിലായി നടന്ന സർഗവസന്തത്തിൽ 8 വിഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ 108 ഇനങ്ങളിൽ മാറ്റുരച്ചു. സർഗവസന്തത്തിൻ്റെ ഉദ്ഘാടനം

ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് നിർവ്വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ നൗഫൽ അഴിയൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ല സെക്രട്ടറി കെ ജമാൽ മദനി, ട്രഷറർ സി.പി സാജിദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ. റഫീഖ് മാസ്റ്റർ, വടകര മണ്ഡലം സെക്രട്ടറി വി.വി ബഷീർ, അബ്ദുൽ ഫത്താഹ്, റിയാസ് സ്വലാഹി, ഹമീദ് സി.കെ, ശംസുദ്ദീൻ ആശംസകൾ നേർന്നു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ. അബ്ദുൽ നാസർ മദനി സ്വാഗതവും ടി.എൻ ഷക്കീർ സലഫി നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സമാപന സമ്മേളനം

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.പി സജീർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും നാസർ ബാലുശ്ശേരി വിതരണം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി കെ ജമാൽ മദനി, സെക്രട്ടറി നൗഫൽ വി.വി , വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി,വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ ട്രഷറർ വി.കെ ബാസിം മുഹമ്മദ്, ഫാഇസ് പേരാമ്പ്ര, ടി.എം നൗഫൽ, കെ ആദിൽ അമീൻ, ആശിഖ് വടകര, അബ്ദു റസാഖ്, ഹംസ വള്ളോത്ത്, ഫർസീൻ സംസാരിച്ചു. സി.പി സാജിദ് സ്വാഗതവും കെ.അബ്ദുൽ നാസർ മദനി നന്ദിയും പറഞ്ഞു.