ഇരിങ്ങൽ: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം സംസ്ഥാനത്തെ പ്രോഗ്രാം ഓഫീസർമാർക്കും ക്ലസ്റ്റർ കൺവീനർക്കുമായി സംഘടിപ്പിച്ച സ്നേഹ സംഗമത്തിന് സർഗാലയയിൽ തുടക്കമായി. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 613 പ്രോഗ്രാം ഓഫിസർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഡിസംബർ മാസത്തിൽ നടക്കാൻ പോവുന്ന എഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പിന്റെ

പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. സംഗമത്തിന്റെ ഉദ്ഘാടനം എം എൽ എ ജമീല കാനത്തിൽ നിർവ്വഹിച്ചു. അക്കാഡമിക്ക് ജോയന്റ് ഡയറകടറും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഡോ ഷാജിത എസ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻ എസ് എസ് ഓഫിസർ ഡോ ആർ എൻ അൻസാർ മുഖ്യപ്രഭാഷണം നടത്തി. ആർ. പി, സി വി ഹരിദാസ് ക്യാമ്പ് പദ്ധതി വിശദീകരിച്ചു. ജില്ല കൺവീനർ ശ്രീധരൻ കൈതപ്രം, കെ എസ് ശ്യാൽ എന്നിവർ

ആശംസകൾ അർപ്പിച്ചു. റീജിനൽ പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് സ്വാഗതവും ജില്ല കൺവീനർ എം.കെ ഫൈസൽ നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന സ്നേഹ സംഗമത്തിന്റെ ആദ്യ കുടിച്ചേരലാണ് സർഗാലയയിൽ നടന്നത്.