കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. പറവൂര്‍ സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമാനമായ പരാതിയില്‍ നേരത്തെ പന്തീരങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഭര്‍തൃവീട്ടില്‍ നവവധു ക്രൂര മര്‍ദ്ദനത്തിന് ഇരയായി എന്നും വിഷയം കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണം ഉയര്‍ന്ന പന്തിരങ്കാവ് ഗാര്‍ഹിക പീഡന പരാതിയിലാണ് വീണ്ടും വഴിത്തിരിവ്. ഭക്ഷണത്തില്‍ ഉപ്പ് പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍
കോളേജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോലീസില്‍ പരാതി നല്കാന് എത്തിയത്.
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ഭര്‍തൃവീട്ടില്‍ നിന്ന് പരിക്കേറ്റേന്ന് പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രാത്രി പോലീസ് മൊഴി എടുക്കാന്‍ എത്തിയെങ്കിലും യുവതി പരാതിക്ക് മുതീര്‍ന്നില്ല. രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്ത് നിന്ന് വന്നു. രാവിലെ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തി ഭര്‍തൃ പീഡനം ആരോപിച്ച് പരാതി നല്കി. വിശദമൊഴി എടുത്ത ശേഷമാണ് പോലീസ് കേസെടുത്തത്. ഭര്‍തൃ പീഡനം, നരഹത്യാ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി. നിലവില്‍ രാഹുലിന് ഒപ്പം കഴിയാന്‍ താല്പര്യമില്ലെന്നും യുവതി പോലീസിനെ അറിയിച്ചു.