മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ
പാസിംഗ് ഔട്ട് പരേഡ് പ്രൗഢമായി. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.
അച്ചടക്കം, പൗരബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത, സഹജീവി സ്നേഹം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു
സ്വമേധയാ നിയമങ്ങള്‍ അനുസരിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോട പ്രവര്‍ത്തിക്കുന്ന സംഘമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. രണ്ടു വര്‍ഷത്തെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പരിശീലനം പൂര്‍ത്തിയാക്കിയ 44 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.രാഘവന്, ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് മൂഴിക്കല്‍, പയ്യോളി സബ്
ഇന്‍സ്പെക്ടര്‍ ജയദാസന്‍, എസ്പിസി എഡിഎന്‍ഒ സുനില്‍ കുമാര്‍, പ്രിന്‍സിപ്പള്‍ കെ.വി.അനില്‍ കുമാര്‍, പ്രധാനാധ്യാപകന് രാജീവന് വളപ്പില്‍ കുനി, പി.ടി.എ പ്രസിഡന്റ് സുനില്‍ മുതുവന, രാജീവ് മേമുണ്ട, ഗാര്ഡിയന് എസ്പിസി പ്രസിഡന്റ് ഹരിദാസന് എന്നിവര്‍ പങ്കെടുത്തു.
എസ്പിസി സിപിഒമാരായ ബ്രിജേഷ്.വി.പി, ടി.പി.ഷീബ, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ രഘുനാഥ്, അശ്വതി എന്നിവര്‍ നേതൃത്വം നല്കി.