നാദാപുരം: വിലങ്ങാട് ടൗണ്‍ കേന്ദ്രീകരിച്ച് അനധികൃത വില്പനക്ക് സൂക്ഷിച്ചുവെച്ച പതിനാല് കുപ്പി മദ്യവുമായി യുവാവ്
അറസ്റ്റില്‍. വിലങ്ങാട് അടുപ്പില്‍ കോളനി സ്വദേശി അനന്തനാണ് (40) പിടിയിലായത്. എസ്ഐയും സംഘവും നടത്തിയ പട്രോളിംഗിനിടെ വിലങ്ങാട്-വാളൂക്ക് പാലത്തിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. പോലീസ് പരിശോധനയില്‍ പ്രതി സഞ്ചരിച്ചിരുന്ന കെ എല്‍ 77 സി 9596 നമ്പര്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച നിലയില്‍ 500 മില്ലിയുടെ 14 കുപ്പി മദ്യം പോലീസ് പിടികൂടി. വര്‍ഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വില്‍പ്പന നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. സ്ക്കൂട്ടറും മദ്യവും പോലീസ് കസ്റ്റഡിയിലെടുത്തു.
