വടകര: ഇരിങ്ങല്‍ കോട്ടക്കല്‍ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പിന് വഖഫ് ബോര്‍ഡ് വിലക്ക് ഏര്‍പെടുത്തി.
തെരഞ്ഞെടുപ്പിന് മുന്‍കൂര്‍ അനുമതി വേണമെന്ന് ബോര്‍ഡ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
മുന്ന് വര്‍ഷം മാത്രം കാലാവധിയുള്ള കോട്ടക്കല്‍ മുസ്ലിം ജമാഅത്ത് ഏഴു വര്‍ഷമായിട്ടും ജനറല്‍ ബോഡി വിളിക്കാതെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യാതെയും തുടരുന്ന സാഹചര്യത്തില്‍ മഹല്ല് നിവാസികള്‍ നല്കിയ പരാതിയിലാണ് വഖഫ് ബോര്‍ഡിന്റെ നടപടി.
കമ്മിറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ നിസ്സാരവല്‍കരിച്ച സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് മഹല്ല് നിവാസികള്‍ രംഗത്തുവരികയായിരുന്നു. കാലാവധി കഴിഞ്ഞ നിലവിലെ കമ്മിറ്റി പിരിച്ച് വിട്ട് മഹല്ലില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്ത്
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുക, കമ്മറ്റി കാലയളവിലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചത്.
ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി പി.മമ്മു, നിസാര്‍ തൗഫീഖ്, ഷഹാജ്, പി.സി.മുഹമ്മദലി തുടങ്ങി പതിനഞ്ചോളം അംഗങ്ങള്‍ അഡ്വ. സജല്‍ ഇബ്രാഹിം മുഖേന നല്കിയ ഹര്‍ജിയിലാണ് വഖഫ് ബോര്‍ഡിന്റെ ഉത്തരവ്. നിലവിലെ കമ്മിറ്റിക്ക് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് നടത്താനോ മറ്റ് തീരുമാനങ്ങളെടുക്കാനോ അധികാരമുണ്ടായിരിക്കുന്നതല്ല. വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം.കെ.ഷക്കീര്‍, മെമ്പര്‍മാരായ എം.നൗഷാദ് എംഎല്‍എ, പി.ഉബൈദുള്ള എംഎല്‍എ അഡ്വ: ഷറഫുദ്ധീന്‍, എം.സി.മായിന്‍ ഹാജി, അഡ്വ.പി.വി.സൈനുദ്ധീന്‍, പ്രൊഫ: അബ്ദുള്‍ റഹീം, റസിയ ഇബ്രാഹിം എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.