കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ ജവാന്‍ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്ററിനു സമീപം ഹരിചന്ദനത്തില്‍ പി. സജിത്താണ് (43) മരിച്ചത്. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടെ ടവറില്‍
കയറുന്നതിനിടെ വീണ് പരിക്കേറ്റ് ആര്‍മി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബാലന്റെയും (മാനന്തവാടി) ദേവിയുടെയും മകനാണ്. ഭാര്യ: ജോഷ്മ. മക്കള്‍: റിതുദേവ്, റിഷിക് ദേവ്. സഹോദരി: താര. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച നാട്ടിലെത്തിക്കും.
