പത്തേക്കര്‍ വയലില്‍ നെല്‍കൃഷി, വയല്‍ വരമ്പില്‍ പച്ചക്കറി, തൊട്ടടുത്ത് മത്സ്യ കൃഷി, പറമ്പുകളില്‍ ഇടവിളകള്‍. എവിടെ
മണ്ണുണ്ടോ അവിടെ കൃഷി എന്നതാണ് ആവളയിലെ പൂളക്കണ്ടി കെ.ടി.പത്മനാഭന്റെ രീതി.
40 വര്‍ഷത്തോളമായി കാര്‍ഷിക രംഗത്ത് നിറഞ്ഞ് നില്‍ക്കുകയാണ് ഈ 71 കാരന് കര്‍ഷക സുല്‍ത്താന്‍. സംയോജിത കാര്‍ഷിക മേഖലയില്‍ പത്മനാഭന് സൃഷ്ടിച്ചത് ഈ മേഖലയ്ക്ക് ഉണര്‍വേകുന്ന കാര്യങ്ങള്‍. മണ്ണില്‍ അധ്വാനിച്ചാല്‍ പൊന്ന് വിളിയിക്കാം എന്ന്
പത്മനാഭന് കാണിച്ചുതരുന്നു.
തെങ്ങ്, കവുങ്ങ് കൃഷിക്കു പുറമെ ഇടവിളയായി വാഴ, ചേമ്പ്, മഞ്ഞള്‍, കൂര്‍ക്കില്‍, ഇഞ്ചി, ചേന, കാച്ചില്, കാരറ്റ്, ബീറ്റ്റൂട്ട്, ക്വാളിഫ്ളവര്‍, ചെറിയ ഉള്ളി, വെളുത്തുള്ളി തുടങ്ങി 28 തരം പച്ചക്കറികള്‍ പത്മനാഭന്റെ കൃഷിയിടത്തില്‍ ഉണ്ട്. ഇവക്കു പുറമെ പശു, കോഴി, താറാവ് വളര്‍ത്തല്‍ എന്നിവയും. ബയോ ഗ്ലാസ് പ്ലാന്റും ഉണ്ട്.
ജൈവ പച്ചക്കറിയിലാണ് പത്മനാഭന് മുന്നേറുന്നത്. മണ്ണിര കമ്പോസ്റ്റും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക രംഗത്ത് ശ്രദ്ധിക്കാന്‍ സമയം
കിട്ടുന്നില്ല എന്നു പറയുന്നവരോട് ഒരു വാക്ക്. ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് സമയം ബാക്കി എന്നാണ് പത്മനാഭന്റെ പക്ഷം. നേട്ടങ്ങളുടെ നെറുകയിലാണ് അദ്ദേഹം. ജൈവ കൃഷിക്കാരനായും നെല്കര്ഷകനായും അദ്ദേഹം തിളങ്ങുന്നു. സംസ്ഥാന തലത്തില്‍ തന്നെ നിരവധി അവാര്‍ഡുകള്‍ വാരിക്കുട്ടീട്ടുണ്ട് ഈ കര്‍ഷക സുല്‍ത്താന്‍.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള സഹകാരി കര്‍ഷക അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖ്യാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ കെ.ടി.പത്മനാഭന് ഏറ്റുവാങ്ങി. കേരള ബാങ്കാണ് അവാര്‍ഡ് ഏര്‍പ്പാടാക്കിയത്
-ആനന്ദന് എലിയാറ