വില്ല്യാപ്പള്ളി: ക്ഷാമാശ്വാസവും ക്ഷാമകുടിശികയും മറ്റും നൽകാതെ പെൻഷൻ കാരോടും സർവ്വീസിലുള്ളവരോടുള്ള നിഷേധാത്മകനയം മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തണമെന്ന് മുൻ കെ.പി.സി.സി പ്രസി. മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആനുകൂല്യത്തിന് വേണ്ടി ചോദിക്കുമ്പോൾ സമ്പാത്തിക പ്രയാസം പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന സർക്കാർ നടത്തുന്ന ധൂർത്തിന് കൈയ്യും കണക്കുമില്ല. അവകാശത്തിന് വേണ്ടി കെ.എസ്.എസ്.പി.എ. നടത്തുന്ന പോരാട്ടങ്ങൾ അഭിനന്ദിയമാണെന്നും ശക്തമായി മുന്നോട്ട്

പോകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ. കുറ്റ്യാടി നിയോജകമണ്ഡലം സമ്മേളനം വില്ല്യാപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺ- പ്രസി. സി.പി. ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി. കെ.സി. ഗോപാലൻ മുഖ്യഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറിമാരായ കാവിൽ രാധാകൃഷ്ണൻ ,
പ്രമോദ് കക്കട്ടിൽ, കെ.എസ്.എസ്.പി.എ. നേതാക്കളായ ബി.കെ സത്യനാഥൻ, വി.പകുമാരൻ, സി.എം സതീശൻ , വി.വി. വിനോദൻ, കെ.പി. മോഹൻദാസ് ,കെ.കെ. പ്രദ്യുമന്യൻ, കെ.സി.

ബാബു, ടി. ജൂബേഷ്, സർവ്വോത്തമൻ . പി.കെ. സരള, പി.കെ. മിനി എന്നിവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം വില്ല്യാപ്പള്ളി ബ്ലോക്ക് കോൺ.പ്രസി.പി.സി ഷീബയും, പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി എ ജില്ലാ സെക്രട്ടറി . ഒ.എം. രാജനും ഉദ്ഘാടനം ചെയ്തു. ഷീലാ പത്മനാഭൻ അധ്യക്ഷത വഹിച്ചു.