കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോ
ടതി ബുധനാഴ്ച പരിഗണിക്കും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റീസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കണ്ണൂർ മുൻ എഡിഎമ്മായിരുന്ന നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ബന്ധുക്കൾ പറയുന്നു. തങ്ങൾ എത്തും മുമ്പ് ഇൻക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു.
ആത്മഹത്യ എന്ന പോലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാകില്ല. ഇൻക്വസ്റ്റ് നടത്തുന്നതിലടക്കം പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. തെളിവുകൾ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും
കുടുംബം ആരോപിക്കുന്നു.