മണിയൂര്‍: ബ്രാന്‍ഡഡ് മരുന്നുകള്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകുന്ന തണല്‍ ഫാര്‍മസിയുടെ മണിയൂര്‍ ശാഖ ഹൈസ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കാരുണ്യം മണിയൂരുമായി സഹകരിച്ച് തുടങ്ങിയ ഫാര്‍മസി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശോഭന ടി.പി ആദ്യ വില്പന ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ജയപ്രഭ, പ്രമോദ് മൂഴിക്കല്‍, അമ്മദ് പി.കെ, കെ വി സത്യന്, എം.കെ.ഹമീദ്, ബാബു സി ടി, പറമ്പത് കുഞ്ഞബ്ദുള്ള, പി.കെ. റഷീദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അജ്മല്‍ പി.പി സ്വാഗതം പറഞ്ഞു.മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് തണല്‍ നടത്തുന്ന ഫാര്‍മസിയില്‍ ഇംഗ്ലീഷ് മരുന്നുകള്‍ക്ക് 20 % മുതല്‍ 50 % വരെ വില കിഴിവ് ലഭിക്കുന്നുണ്ട്. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, കിഡ്നി, ഹൃദയ സംബന്ധമായ

അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവര്‍ വിലക്കുറവില്‍ ലഭ്യമാണ്. ഡയാലിസിസ് രോഗികള്‍ക്കുള്ള ബ്ലഡ് ട്യൂബും ഡയലൈസറുകളും മറ്റും 10% മുതല്‍ 60% വരെ വിലക്കുറവില്‍ ലഭിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ചു കാരുണ്യം പാലിയേറ്റീവും വടകര സഹകരണ ആശുപത്രിയും ചേര്‍ന്ന് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമായി.