അഴിയൂര്‍: ദേശീയപാത വികസന പ്രവൃത്തി കാരണം മുക്കാളിയും പരിസരവും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍
ഇടപെടല്‍. കെ.കെ.രമ എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
പുതിയ പാതയില്‍ നിന്നു പഴയ റോഡിലേക്ക് ഇറങ്ങുന്ന ഭാഗം റീ ടാറിംഗ് നടത്താനും റെയില്‍വെ സ്റ്റേഷന് റോഡ് പഴയപടി ടാര്‍ ചെയ്ത് ഗതാഗത സൗകര്യമൊരുക്കാനും തീരുമാനമായി. ചോമ്പാല എല്‍പി സ്കൂളിന്റെ പടിഞ്ഞാറ് ഭാഗം അതിര്‍ത്തി നിര്‍ണയിച്ച് ചുറ്റുമതില്‍ കെട്ടും. ഡ്രെയിനേജ് ഇല്ലാത്ത ഭാഗത്ത് എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഓവുചാല്‍ പണിയും. അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളും. ടോള്‍ ബൂത്ത് സ്ഥാപിക്കുന്ന പ്രദേശത്തെ പരിസരവാസികളുടെ യാത്രാപ്രശ്നങ്ങള്‍ക്ക് സ്ഥലം എംപി, ഹൈവേ അതോറിറ്റി എന്നിവരുടെ സാന്നിധ്യത്തില്‍ പരിഹാരം കാണാനും തീരുമാനിച്ചു.
എ.ടി.ശ്രീധരന്, കെ.പി.ജയകുമാര്‍, ഹാരിസ് മുക്കാളി, പ്രമോദ് മാട്ടാണ്ടി, പി.കെ.പ്രീത, പി.പി.ശ്രീധരന്, കെ.പി.വിജയന്, പ്രദീപ്
ചോമ്പാല എ.ടി. മഹേഷ്, പി.കെ.രാമചന്ദ്രന്, ടി.സി.തിലകന് എന്നിവരും വഗാഡ് കമ്പനി പ്രതിനിധികളും പങ്കെടുത്തു.