നാദാപുരം: ഡിവൈഎഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാര്‍ഷിക ദിനം
ആചരിച്ചു. യൂനിറ്റുകളില്‍ പ്രഭാത ഭേരിയും പതാക ഉയര്‍ത്തല്‍, യൂത്ത് ബ്രിഗേഡ് മാര്‍ച്ച്, യുവജറാലി, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. വൈകീട്ട് കല്ലാച്ചി മാരാം വീട്ടില്‍ ഗ്രൗണ്ടിന് സമീപത്ത് നിന്നു ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന യുവജന റാലിയില്‍ നൂറുക്കണക്കിന് പേര് അണി നിരന്നു. അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ മുന്‍ ജില്ല സെക്രട്ടറി കെ കെ ദിനേശന് ഉദ്ഘാടനം ചെയ്തു. എ കെ ബിജിത്ത് അധ്യക്ഷനായി. സിപിഎം ജില്ല കമ്മിറ്റി അംഗം പി പി ചാത്തു, സിപിഎം ഏരിയ സെക്രട്ടറി എ മോഹന്‍ ദാസ്, എസ്എഫ്ഐ ജില്ല പ്രസിഡന്റ് പി.താജുദ്ദീന്, സി.അഷില്‍, ടി ശ്രീമേഷ്, പി പി ലിജിന, എം ശരത്ത് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുല്‍ രാജ് സ്വാഗതം പറഞ്ഞു.
