വടകര: ജനകീയ പിന്തുണയോടെ പുനര്‍ നിര്‍മിച്ച പുതുപ്പണം തുരുത്തിയില്‍ കനോലിപ്പാലത്തിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.അസീസ് നിര്‍വ്വഹിച്ചു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം പൊളിച്ച് മാറ്റിയതായിരുന്നു. പുതിയ പാലത്തിന് ഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് സംഭാവന വാങ്ങിയാണ് പുനര്‍ നിര്‍മിച്ചത്. ചടങ്ങില്‍ അഭിലാഷ് പാലിയില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.നാണു, എം.പി.അഹമ്മദ്, എ. ദാസന്, പി.എം.ശശി, കെ.വിനു, ആകാശ് പി എന്നിവര്‍ പ്രസംഗിച്ചു.