കൊയിലാണ്ടി: കണയങ്കോട് പുഴക്കരയിലേക്ക് സിമന്റ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് അള്‍ട്രാ ടെക് കമ്പനിയുടെ സിമന്റുമായി വരികയായിരുന്ന ലോറി കുട്ടോത്ത് വളവില്‍ എത്തിയപ്പോള്‍ സൈന്‍ബോര്‍ഡ് തകര്‍ത്ത് നേരെ പുഴക്കരയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ഒരു തെങ്ങ് മുറിഞ്ഞ്
ലോറിയുടെ മുകളില്‍വീണു. പരിക്കേറ്റ ഡ്രൈവറെ അതുവഴി പോകുകയായിരുന്ന ടൂറിസ്റ്റ് വാഹനത്തിലെ ചെറുപ്പക്കാരും സമീപ വാസികളും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടിയില്‍ നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി.