വടകര: കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനമായ നവംബര്‍ 25 വീണ്ടുമെത്തി. 1994 നവംബര്‍ 25ന്റെ വെടിവെപ്പില്‍
രക്തസാക്ഷികളായവരുടെ അനശ്വര സ്മരണ പുതുക്കിക്കൊണ്ട് എങ്ങും വിവിധ പരിപാടികള്‍ നടന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കോട്ടപ്പള്ളിയില്‍ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ചെമ്മരത്തൂരില്‍ നിന്ന് ആരംഭിച്ച യുവജന റാലിയില്‍ നൂറ് കണക്കിന് യുവതീയുവാക്കള്‍ അണിചേര്‍ന്നു. കോട്ടപ്പള്ളിയില്‍ നടന്ന പൊതു സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണന് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്
ആര് എസ് റിബേഷ് അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലന്, ആര് കെ ചന്ദ്രന്, എം കെ വികേഷ്, കെ സുബിഷ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി പി അമല്‍ രാജ്, ടി ജനീഷ്, ജിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

