മണിയൂര്‍: കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മന്തരത്തൂരില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷഹബത്ത് ജൂന നിര്‍വ്വഹിച്ചു. യോഗത്തില്‍ അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. കൃപ പ്രസിഡന്റ് പി.എം.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ചാലില്‍ അഷറഫ്, കെ.കെ.പ്രശാന്ത്,

കെ.പി.മനോജന്, ഇ.എം.രാജന്, സി.പി.ശശിധരന്, സുനില്‍കുമാര്‍.സി.എം, നസീര്‍ വി.കെ.എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.കെ.അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ വി.ടി.ലെനിന് നന്ദിയും പറഞ്ഞു.