ആയഞ്ചേരി: ജല്‍ജീവന്‍ മിഷന് പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ ഗതാഗത യോഗ്യമാക്കുക, ക്രമക്കേടുകള്‍ അന്വേഷിക്കുക എന്ന ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കെടുകാര്യസ്ഥത ഒന്ന് കൊണ്ട് മാത്രമാണ് ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുന്നതെന്നും ഇതില്‍
ഭരണ പക്ഷമെന്നോ പ്രതിപക്ഷമെന്നോ എന്ന വ്യത്യാസമില്ലാതെ ഇരുകൂട്ടരും കരാറുകാരുടെ അനാസ്ഥക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുത്തു തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് എ.ടി.കെ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് റഹീസ് ബഷീര്‍ സ്വാഗതവും ബഷീര്‍.ഒ നന്ദിയും പറഞ്ഞു. മിസ്ന മറിയം, മുനീറ ഫിറോസ്, അസീസ് മുക്കടത്തും വയല്‍, ഗഫൂര്‍ കടമേരി, ശറഫീം കല്ലേരി എന്നിവര്‍ നേതൃത്വം നല്കി.