വടകര: അമൃത് ഭാരത് സ്റ്റേഷന് പ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടത്തില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എക്സല്‍
എന്റര്‍പ്രൈസസ് കാറ്ററിങ് സ്റ്റാള്‍ ആരംഭിച്ചു. സ്റ്റേഷന് സൂപ്രണ്ട് ടി.പി.മനേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കമേഴ്സ്യല്‍ സുപ്പര്‍വൈസര്‍ എന്‍.കെ.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വത്സലന്‍ കുനിയില്‍, ആര്‍പിഎഫ് എസ്ഐ ടി.എം.ധന്യ, സ്റ്റാള്‍ നടത്തിപ്പുകാരന് എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു. പുതുക്കിപ്പണിയുന്ന റെയില്‍വേ സ്റ്റേഷനിലെ രണ്ടുമൂന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആദ്യത്തെ കാറ്ററിങ് സ്റ്റാളാണ് തുറന്നത്.
