തീക്കുനി: റോഡ് ഓരത്തെ തണല്‍ മരം സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. അരൂര്‍-തീക്കുനി
റോഡില്‍ എറുമ്പന് കുനിയിലാണ് സംഭവം. പാതയോരത്ത് തണലൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടുവളര്‍ത്തിയ ഒങ്ങ്, തേക്ക്, കവുങ്ങ് തുടങ്ങിയ മരങ്ങളാണ് കടമുടമയുടെ താല്പര്യാര്ഥം വെട്ടിമാറ്റിയത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തുന്ന യാത്രക്കാര്‍ക്കാകെ തണലേകിയ മരങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ ഇരുട്ടിന്റെ മറവിലാണ് മുറിച്ചു മാറ്റിയത്.
യാതൊരുവിധ അപകട ഭീഷണിയും ഉയര്‍ത്താത്ത മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പ്രതിഭ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ പുതുതായി തണല്‍ മരത്തൈകള്‍ നട്ടുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. മരങ്ങള്‍ വെട്ടിമാറ്റിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.