വടകര: ജില്ലാ ആശുപത്രിയില്‍ എല്ലാ വിഭാഗത്തിലും ഡോക്ടര്‍മാരെ നിയമിക്കണമെന്നും വര്‍ധിപ്പിച്ച ഒ.പി ടിക്കറ്റ് ചാര്‍ജ്
പിന്‍വലിക്കണമെന്നും രാഷ്ട്രീയ മഹിള ജനതാദള്‍ വില്യാപ്പള്ളി പഞ്ചായത്ത് ഏകദിന ശില്പശാല ആവശ്യപ്പെട്ടു. വില്യാപ്പള്ളി ടൗണില്‍ സ്ത്രീകള്‍ക്ക് ശുചിമുറി സ്ഥാപിക്കണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിച്ചു. രാഷ്ട്രീയ മഹിള ജനതാദള്സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല കളത്തില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.എം.സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി.നിഷ കുമാരി മുഖ്യപ്രഭാഷണം നടത്തി. വി.പി.വാസു, വിനോദ് ചെറിയത്ത്, കെ.എം.ബാബു, എ.പി.അമര്‍നാഥ്, വി.ബാലകൃഷ്ണന്, കൊടക്കലാണ്ടി കൃഷ്ണന്, എം.ശ്രീലത, സുമ തൈക്കണ്ടി, എം.പി.പുഷ്പ, സതി ദിവ്യ നിലയം, സച്ചിന് ലാല്‍, എം.ടി.കെ.സുധീഷ്, വി.സി.കുമാരന്, കെ.കെ.സിമി, പി.കെ.രാജീവന് എന്നിവര്‍ സംസാരിച്ചു. ‘സ്ത്രീകളും നിയമ
സുരക്ഷയും ‘ എന്ന വിഷയം അഡ്വക്കറ്റ് രാജീവന് മല്ലശ്ശേരി അവതരിപ്പിച്ചു. സവിത പാലയാട്ട്, വി പി നാരായണി, സിന്ധു എം ടി കെ, ഷൈന വാഴക്കുറവില് എന്നിവര്‍ സംസാരിച്ചു. ‘സോഷ്യലിസ്റ്റ് പ്രസ്ഥാനവും വനിതകളും ‘ എന്ന വിഷയം കെ.റൂസി അവതരിപ്പിച്ചു. പുഷ്പ ഒതയോത്ത്, റീജ വി.പി രൂപകല കെ.ടി എന്നിവര്‍ സംസാരിച്ചു. സംഘടന പ്രവര്‍ത്തന രൂപരേഖ വിസ്മയ മുരളീധരന് അവതരിപ്പിച്ചു. ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി.നാരായണി അധ്യക്ഷത വഹിച്ചു. എന്‍. എം കവിത സംസാരിച്ചു.

