കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. യോഗ്യതാ റൗണ്ടിലെ ഇന്നത്തെ
മത്സരത്തിൽ പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്തു. കേരളത്തിന് വേണ്ടി സജീഷും നസീബ് റഹ്മാനും രണ്ട് ഗോളുകൾ വീതം നേടി. ഗനിയും ക്രിസ്റ്റിയും ഷിജിനും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് കേരളം പുതുച്ചേരിയെ തകർത്തത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനൽ റൗണ്ട്ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ ഒരു മത്സരവും തോൽക്കാതെയാണ് കേരളത്തിന്റെ മുന്നേറ്റം.
ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. യോഗ്യതാ റൗണ്ടിലെ ഒരു കളിയിലും ടീം ടീം ഒരു ഗോള്‍ വഴങ്ങിയിട്ടില്ല.