ആയഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര ഗവണ്മെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ജാഥ ആയഞ്ചേരിയില്‍ സമാപിച്ചു. തൊഴിലാളികള്‍ക്ക് വേതനവും
തൊഴില്‍ ദിനങ്ങളും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് നവമ്പര്‍ 27 ന് കേന്ദ്ര ഗവ. ഓഫീസ് മാര്‍ച്ച് നടത്തും. സമരം വിജയിപ്പിക്കുന്നതിനുള്ള ഏരിയ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ആയഞ്ചേരിയില്‍ സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.യം.ബാലന്, പി.പി.ബാലന്, ടി.വി.കുഞ്ഞിരാമന്, സുജ, രജിത പി, ജാനു, ബിജീഷ് വി.കെ എന്നിവര്‍ സംസാരിച്ചു.

നാദാപുരം: രണ്ട് ദിവസമായി നാദാപുരം ഏരിയയില്‍ പര്യടനം നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളി യൂണിയന് പ്രചാരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കല്ലാച്ചിയില്‍ സമാപിച്ചു ടി പ്രദീപ് കുമാര്‍ ജാഥ ലീഡറും കെ കെ ശോഭ ഉപലീഡറും കെ.എന്‍ ദാമോദരന്‍ പൈലറ്റും ആയുള്ള പ്രചരണജാഥ യില്‍ ടി.കെ അരവിന്ദാക്ഷന്, എം. പി കൃഷ്ണന്, കെ.പി വസന്ത കുമാരി, എ. പി ദേവി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.