വള്ളിക്കാട്: ബാലവാടി സമം റസിഡന്‍സ് അസോസിയേഷന് ലയണ്‍സ് ക്ലബ് മാഹി, കോംട്രസ്റ്റ് തലശേരി എന്നിവയുമായി
സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ നിരവധി പേര് പരിശോധക്കെത്തി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് മേയന ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജിതകുമാരി, ബാബു കാളിയത്ത്, ലയണ്‍സ് ക്ലബ് ഡയറക്റ്റര്‍ ബോഡ് അംഗം കെ.കുഞ്ഞിക്കണ്ണന്, എ.സുധാകരന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആര്.രവീന്ദ്രന് സ്വാഗതവും എം.പി.അനീഷ് നന്ദിയും പറഞ്ഞു.
