പാറക്കടവ്: പാറക്കടവിലെ ചെറൂണിയില്‍ താമസിക്കും കൊപ്രങ്ങന്റവിട അമ്മത് ഹാജി (64) അന്തരിച്ചു. പാറക്കടവ് ശംസുല്‍
ഉലമാ ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി, പാറക്കട് ടി.എസ് മദ്രറസ സെക്രട്ടറി, പാറക്കടവ് ടൗണ്‍ മസ്ജിദ് പ്രസിഡന്റ്, എസ്.വൈ.എസ് പാറക്കടവ് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഖത്തര്‍ പ്രവാസിയും ബിസിനസുകാരനുമാണ്. ഭാര്യ: ശരീഫ പാറോള്ളതില്‍ (കടവത്തൂര്‍). മക്കള്‍: സമീര്‍, സലീം, ഹാരിസ് (മൂവരും ഖത്തര്‍), സൗദ, സഫിയ. മരുമക്കള്‍: അസ്ലം പറക്കുന്നത്ത് (തൂണേരി), നിസാര്‍ വടക്കുംകര (പാറക്കടവ്), ഫൗറ (വാണിമേല്‍), സല്‍മ (വിളക്കോട്ടൂര്‍), അസ്ന (ഏറാമല). സഹോദരങ്ങള്‍: ഇസ്മായില്‍, നാസര്‍, ഹമീദ്, ആയിഷ (കൂരാച്ചുണ്ട്), ജമീല (എടച്ചേരി), പാത്തൂട്ടി (വാണിമേല്‍), റൈഹാനത്ത് (കുറ്റ്യാടി).
