വടകര: പാലക്കാട്ടെ യുഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയില്‍ പ്രവര്‍ത്തകരുടെ ആവേശ പ്രകടനം. വടകരയില്‍ ഷാഫി പറമ്പില്‍ വിജയിച്ചാല്‍ ബിജെപിക്ക് പാലക്കാട് കൊടുക്കുമെന്ന ഡീലുണ്ടെന്ന സിപിഎമ്മിന്റെ കള്ള പ്രാരണം പാലക്കാട്ട് വോട്ടര്‍മാര്‍ പൊളിച്ചെന്ന് പറഞ്ഞായിരുന്നു വടകരയിലെ പ്രകടനം. കോട്ടയില്‍ രാധാകൃഷണന്, എന്‍.പി.അബുള്ള ഹാജി, സതീശന് കുരിയാടി, എം.പി.അബ്ദുള്‍ കരീം, പി.കെ.സി.റഷീദ്, സി.നിജില്‍, എം.ഫൈസല്‍, വി.കെ.അസീസ്, വി.കെ.പ്രേമന്, എം.പി.റഫീഖ്, സി.വി.മമ്മു, പി.കെ.സി.ഇല്യാസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.