മൊകേരി: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന ടി.കെ.കൃഷ്ണ കുറുപ്പിന്റെ ഒന്‍പതാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മൊകേരിയില്‍ അനുസ്മരണം സഘടിപ്പിച്ചു. മൊകേരി ഭൂപേശ് മന്ദിരത്തില്‍ നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. വി.വി.പ്രഭാകരന്
അധ്യക്ഷത വഹിച്ചു. എ.സന്തോഷ്, വി.പി.നാണു, സി.പി.ബാലന് എന്നിവര്‍ പ്രസംഗിച്ചു. വി.പി.നാണു പതാക ഉയര്‍ത്തി. സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.