പാലക്കാട്: റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയം സ്വന്തമാക്കി. 18,806
വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ 58,052 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി ബിജെപിയിലെ സി.കൃഷ്ണകുമാര്‍ 39,246 വോട്ട് കരസ്ഥമാക്കി. എല്‍ഡിഎഫിലെ ഡോ.പി.സരിന് 37,156 വോട്ട് സ്വന്തമാക്കി.
ബിജെപി സ്ഥാനാര്‍ഥിയുമായി മാറിമറിഞ്ഞ ലീഡ് നില ചങ്കിടിപ്പേറ്റിയെങ്കിലും പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോഴാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ ബിജെപി സ്ഥാനാര്‍ഥി
സി.കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി. ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 10291 വോട്ട് ലീഡാണ് രാഹുല്‍ സ്വന്തമാക്കിയത്. വമ്പന്‍ വിജയം രാഹുല്‍ ഉറപ്പാക്കിയതോടെ പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു. പഞ്ചായത്തുകളിലേക്ക് കടന്നതോടെ രാഹുലിന് അനുകൂലമായി കാര്യങ്ങള്‍.