മൊകേരി: ഇ.എം.എസ്സ് സ്മാരക ലൈബ്രറിയുടെയും കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെയും ആഭിമുഖ്യത്തിൽ പി പി വാസുദേവൻ അനുസ്മരണം നടത്തി.ലൈബ്രറി സെക്രട്ടറി കെ ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു. വട്ടോളി നാഷണൽ ഹൈസ്കൂളിൽ നിന്നും

ഹെഡ്മാസ്റ്ററായി വിരമിച്ച വാസുദേവൻ ഇ.എം.എസ്സ് സ്മാരകലൈബ്രറി പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത് പുരോഗമനകലാസാഹിത്യാസംഘം പെൻഷനേർഴ്സ് യൂണിയൻ എന്നീ സംഘടനകളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രൊഫ :കെ പാപ്പുട്ടി അനുസ്മരണപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി ശ്രീധരൻ വളപ്പിൽ, കരുണൻ ഗുരുക്കൾ, പി.പി ഭാസ്കരൻ , രാജാഗോപാലൻ കാരപറ്റ, എ.കെ പീതാമ്പരൻ ,പി.ടി ഭാസ്കരൻ,ടി നാരായണൻ , കെ. കെ ദിനേശൻ, ജയചന്ദ്രൻ മൊകേരി, ടി .കെ ദാമോദരൻ, കെ.വി രാജൻ, ശ്രീനി എടച്ചേരി, സജിത്കുമാർ, കെ വാസു, ബാലകൃഷ്ണൻ മൊകേരി, വിശ്വനാഥൻ വടയം , നാസ്സർ കക്കട്ടിൽ, പി.കെ സതീശൻ, എന്നിവർ സംസാരിച്ചു. എൻ.പി പ്രേമചന്ദ്രൻ സ്വാഗതവും എ സന്തോഷ് നന്ദിയും പറഞ്ഞു.