മണിയൂര്‍: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയമെന്ന് യുഡിഎഫ് പഞ്ചായത്ത്കമ്മറ്റി ആരോപിച്ചു. ഭരണസ്വാധീനത്തില്‍ എല്‍ഡിഎഫിന്റ താല്പര്യങ്ങള്ക്കനസരിച്ചാണ് വാര്‍ഡ് വിഭജനം നടത്തിയത്. പലവാര്‍ഡുകളിലും കൃതൃമായ അതിരുകളില്ല. അസസ്മെന്റ് രജിസ്റ്ററുകളില്‍ വീടുകളുടെ എണ്ണം പൂര്‍ണമായി കാണിക്കാതയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായാണ് വാര്‍ഡ് വിഭജനം നടത്തിയത്. നിലവില്‍ കരട് ലിസ്റ്റില്‍ പ്രസിദ്ധീകരിച്ച രണ്ട് വാര്‍ഡുകളില്‍ പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കാന്‍ പൊതുസ്ഥാപനങ്ങളും ഇല്ല. അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ

ഇലക്ഷന്കമ്മീഷന്, കലക്ടര്‍, ഡിലിമിറ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതിനല്‍കാനും നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് പഞ്ചായത്ത്കമ്മറ്റി യോഗം തീരൂമാനിച്ചു.
ചന്ദ്രന് മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. അച്ചുതന് പുതിയേടുത്ത്, സി.വി.അജിത്ത്, മുഹമ്മദലി.പി.ടി.കെ, അമ്മദ്കളരിക്കല്, രാമചന്ദ്രന് കൊളായി, പോക്കര് ഹാജി കരാളത്ത്, ഹമീദ്.എം.കെ, അശറഫ് ചാലില്‍, കുഞ്ഞബ്ദുല്ല. പി, നൗഷാദ്.ഇ.കെ, അബ്ദുള്ള.പി.കെ.കെ എന്നിവര്‍ സംസാരിച്ചു.