വടകര: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ഗവ: ആയൂര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ്
സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. ഏഴാം വാര്‍ഡില്‍ നടന്ന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള നിര്‍വ്വഹിച്ചു. ഒരു മാസത്തെ പരിശീലനം എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെയാണ് നടക്കുക. ജീവിതശൈലീ

രോഗ നിയന്ത്രണം, ശരീരഭാരം കുറക്കല്‍, സന്ധിവേദനകളില്‍ നിന്ന് ആശ്വാസം നല്കല്. രോഗം വരാതെ ആരോഗ്യം കാത്തുരക്ഷിക്കല് എന്നിവയെല്ലാം ഈ പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുപ്പത് പേര്‍ക്കാണ് ക്ലാസ്. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ഘട്ടം ഘട്ടമായി യോഗ പരിശീലനം ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.വാര്‍ഡ് മെമ്പര്‍ രാഗിണി അധ്യക്ഷത വഹിച്ച
ഉദ്ഘാടന ചടങ്ങില്‍ വികസന സമിതി കണ്‍വീനര്‍ രാജന് മഠത്തില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.അനീഷ് കുമാര്‍, യോഗ പരിശീലകന് പി.പി.വിജിത്ത്, ആശാ വര്‍ക്കര്‍ ശ്രീജ എന്നിവര്‍ സംസാരിച്ചു