കോഴിക്കോട്: റവന്യു ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടന്‍ പാട്ടില്‍ വടകര എംയുഎം സ്കൂളിന് ഒന്നാം സ്ഥാനം. വയനാട്ടിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ പ്രബലരായ കുറുമ്പരുടെ ഊട്ടാട്ട് പാട്ട് അവതരിപ്പിച്ചാണ് ഇവര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സൈനുല്‍ ആബിദ്, ആദിത്യന്, മുഹമ്മദ് സിനാന്, നിദാല്‍ മുസ്തഫ, മുനവിര്‍, മുഹമ്മദ് റിസ്വാന്, തെന്‍സില്‍ എന്നിവരടങ്ങിയ ടീമാണ് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി എംയുഎമ്മിന്റെ യശസ് ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ടീം.