വടകര: കരാട്ടെ അസാസിയേഷന് സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മേപ്പയില്‍ ഐപിഎം
സ്പോര്‍ട്സ് ആന്‍ഡ് കരിയര്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കായിക മേഖലകളില്‍ അസോസിയേഷനുകളിലെ അനാരോഗ്യപരമായ പല പ്രവണതകളും കായിക രംഗത്തെ നശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് പി സുനില്‍കുമാര്‍ അധ്യഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.പി.ടി അഗസ്റ്റിന്, വടകര പ്രസ്ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല,
ഐപിഎം അക്കാദമി ക്യാമ്പസ് ഡയറക്ടര്‍ പ്രസാദ് കുറുപ്പ്, ജില്ല ബാസ്കറ്റ് ബോള്‍ അസോസിയേഷന് ട്രഷറര്‍ പി.കെ.വിജയന്, കെ രതിഷ് കുമാര്‍, കെ.രമേശ്, രജീഷ്.സി.ടി.ടി, പി.കെ.അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ എട്ടിന് സമാപിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ജനുവരി ആദ്യവാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 800 ഇല് പരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുരുഷ, വനിതാ താരങ്ങളുമാണ് പങ്കെടുക്കുന്നത്.

