തൃശൂര്‍: ചേലക്കര ഇടതു കോട്ട തന്നെ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്.പ്രദീപ് വിജയത്തിലേക്ക് കുതിക്കുന്നു. വോട്ടെണ്ണലിന്റെ
തുടക്കം മുതല്‍ യു.ആര്.പ്രദീപ് മുന്നേറ്റം കാഴ്ചവെച്ചു. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രദീപ് 1890 വോട്ടുകള്‍ക്ക് മുന്നിലെത്തി. അഞ്ചാം റൗണ്ട് പൂര്ത്തിയായപ്പോഴാവട്ടെ ഏഴായിരത്തിലേറേ വോട്ടിന്റെ മേല്‍ക്കൈ നേടി. ഓരോ ഘട്ടത്തിലും ഇടത് ആഭിമുഖ്യം പുലര്‍ത്തിയാണ് മണ്ഡലത്തിന്റെ കുതിപ്പ്. യുഡിഎഫിന്റെ രമ്യ ഹരിദാസ്, ബിജെപിയുടെ കെ.ബാലകൃഷ്ണന് എന്നിവരാണ് ചേലക്കരയിലെ മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍. രണ്ടാം സ്ഥാനത്തുള്ള രമ്യ ഹരിദാസിന് ഒരു ഘട്ടത്തില്‍പോലും യു.ആര്.പ്രദീപിന് വെല്ലുവിളി ഉയര്‍ത്താനായില്ല. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
