ചേലക്കര: യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കാടിളക്കിയുള്ള പ്രചാരണങ്ങളെ അതിജീവിച്ച് യു.ആര്.പ്രദീപ് നേടിയ
വിജയം എല്‍ഡിഎഫിന് കരുത്തേകി. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 12,221 ന്റെ ഭൂരിപക്ഷമാണ് പ്രദീപ് സ്വന്തമാക്കിയത്. എല്ലാ റൗണ്ടിലും പ്രദീപ് മേല്‍ക്കൈ നിലനിര്‍ത്തി.
രമ്യ ഹരിദാസിനെ കളത്തിലിറക്കി അട്ടിമറി പ്രതീക്ഷിച്ച യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ചേലക്കര ഫലം. കഴിഞ്ഞ തവണത്തെ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാന്‍ ചേലക്കര ജയം ഇടതിന് സഹായകമാകും
2016ലെ തന്റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു.ആര്.പ്രദീപ് നേടിയത്. 10,200 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ്
സ്ഥാനാര്‍ഥി കെ.എ. തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. ഇത്തവണ യു.ആര്.പ്രദീപ് 64,827 വോട്ടും രമ്യ ഹരിദാസ് 52,626 വോട്ടും ബിജെപിയുടെ കെ.ബാലകൃഷ്ണന് 33609 വോട്ടും നേടി. പി.വി.അന്‍വര്‍ രൂപവത്കരിച്ച ഡിഎംകെയുടെ എന്‍.കെ.സുധീര്‍ 3920 വോട്ട് കരസ്ഥമാക്കി.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രാധാകൃഷ്ണന് 81,885 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.സി.ശ്രീകുമാര്‍ 43,150 വോട്ടാണ് നേടിയത്. എന്‍ഡിഎയുടെ ഷാജുമോന്‍ വറ്റെക്കാട് 23,716 വോട്ടും നേടി.