വില്യാപ്പള്ളി: രാഷ്ട്രീയ ലക്ഷ്യം വെച്ച് മാനദണ്ഡം പാലിക്കാതെയാണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് വിഭജനം നടത്തിയെതെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി. വ്യക്തമായ അതിര്‍വരമ്പുകളോ മറ്റ് മാനദണ്ഡങ്ങളോ ജനസംഖ്യയുടെ കണക്കോ പല വാര്‍ഡുകളിലും തെറ്റിച്ചതായാണ് കാണുന്നത്. ചിലരുടെ ഇംഗിതത്തിന്
അനുസരിച്ചാണ് വിഭജനം നടത്തിയെതെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ മുസ്ലിംലീഗും യുഡിഎഫും നിയമ നടപടിക്കൊരുങ്ങുകയാണ്. 19 വാര്‍ഡുള്ള വില്യാപ്പള്ളിയില്‍ 21 വാര്‍ഡാണ് ഇനി ഉണ്ടാവുക. മാനദണ്ഡമനുസരിച്ചായിരിക്കണം വാര്‍ഡ് വിഭജനം നടത്തേണ്ടതെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.