നാദാപുരം: ജില്ലയുടെ പലഭാഗത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ് പരിശോധന ഊര്‍ജിതമാക്കി. ഇതിന്റെ
ഭാഗമായി തൂണേരി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍, തട്ടുകട, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
കുടിവെള്ള ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ്, പഞ്ചായത്തു ലൈസന്‍സ് എന്നിവ ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രാദേശിക ഹെല്‍ത്ത് ഓഫീസര്‍ ഡോ.ടി.അബ്ദുള്‍ സലാം അറിയിച്ചു. സ്ഥാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കുടിവെള്ള സ്രോതസ് സൂപ്പര്‍ ക്ലോറിനേഷന് നടത്തണമെന്നും വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ കെ.പി, പബ്ലിക് ഹെല്‍ത്ത് നഴ്സ് അനിത. ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.