തൃശൂര്‍: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്ണകവര്ന്നു. ജ്വല്ലറി അടച്ച് മടങ്ങവെ ഇന്നലെ രാത്രിയായിരുന്നു
ആക്രമണം. സംഭവത്തില്‍ നാലുപേര്‍ തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന് എന്നിവരും തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്, നിഖില്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ വാഹനത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായിട്ടില്ല. സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയുടെ സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണമാണ് കവര്‍ന്നത്. കെ.എം ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന് ഷാനവാസിനെയുമാണ് ആക്രമിച്ചത്. ജൂബിലി ജംഗ്ഷന് സമീപം കാറിലെത്തിയ സംഘം സ്കൂട്ടറില്‍
ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യൂസഫും ഷാനവാസും ആശുപത്രിയില്‍ ചികിത്സയിലാണ്.

