കോഴിക്കോട്: ജില്ലാ സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍ മലയാള നാടക മത്സരത്തില്‍ മേമുണ്ടയുടെ ഫിദല്‍ ഗൗതം മികച്ച
നടനായി തെരഞ്ഞെടുക്കപ്പെട്ടു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫിദല്‍ ഗൗതം മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ അവതരിപ്പിച്ച ‘ശ്വാസം’ എന്ന നാടകത്തില്‍ തകര സിനിമയിലെ ചെല്ലപ്പനാശാരിയായി വേഷമിട്ടാണ് നടന്മാരില് മുന്നിലെത്തിയത്.
ഈ നാടകത്തിന് ജില്ലയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. തിരുവങ്ങൂര്‍ സ്കൂളിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്ര നാടക മത്സരത്തിലും മികച്ച നടനുള്ള പുരസ്കാരം ഫിദല്‍ ഗൗതം കരസ്ഥമാക്കിയിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ ബംഗളൂരുവില്‍ അവതരിപ്പിച്ച ‘തല’ എന്ന ശാസ്ത്രനാടകത്തിലായിരുന്നു ഫിദല്‍ ഗൗതം വേഷമിട്ടത്. ഇതോടെ രണ്ടാഴ്ചകൊണ്ട് മികച്ച നടനുള്ള ഇരട്ട നേട്ടത്തിലാണ് ഈ മിടുക്കന്.
കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ മികച്ച നടനുള്ള പുരസ്കാരം ഫിദല്‍ കരസ്ഥമാക്കിയിരുന്നു. ബാലസംഘം കുട്ടോത്ത് വില്ലേജ്
പ്രസിഡന്റ് കൂടിയായ ഫിദല്ഗൗതം കുട്ടോത്ത് കാദംബരി വീട്ടില്‍ പ്രവീണ്‍-മായ ദമ്പതികളുടെ മൂത്ത മകനാണ്.