കുറ്റ്യാടി: ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടിക റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്
കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് വാര്‍ഡുകള്‍ വിഭജിച്ചിരിക്കുന്നത്. മാര്‍ഗരേഖക്ക് വിരുദ്ധമായ രീതിയില്‍ വിഭജിക്കപ്പെട്ട വാര്‍ഡുകള്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കരട് വിജ്ഞാപനത്തിലെ ഭൂപടരേഖ പരിശോധിച്ചാല്‍ തന്നെ വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത വ്യക്തമാകും. വ്യക്തമായ റോഡുകളും പുഴകളും പ്രകൃതിയാല്‍ ഉള്ള അതിരുകളും പരിഗണിക്കാതെ സാങ്കല്പികമായ വഴികളുടെ അടിസ്ഥാനത്തിലാണ് വാര്‍ഡുകള്‍ വിഭജിച്ചിരിക്കുന്നത്. ചില വാര്‍ഡുകളുടെ അതിരുകള്‍ ആകട്ടെ ഇടവഴികള്‍ മാനദണ്ഡമാക്കി മറ്റൊരു ഭാഗത്ത് എത്താത്ത രീതിയില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് അവസാനിക്കുന്നത്. പോളിംഗ്
സ്റ്റേഷന് സൗകര്യമോ ജനങ്ങളുടെ മറ്റ് യാത്ര സൗകര്യങ്ങളോ നോക്കാതെ ജനങ്ങളില്‍ വിഭാഗീയത ഉണ്ടാക്കുന്ന രീതിയിലുള്ള ഇപ്പോഴത്തെ വാര്‍ഡ് വിഭജനം പഞ്ചായത്ത് ഭരിക്കുന്ന കക്ഷിക്ക് എളുപ്പത്തില്‍ ഭരണം നേടാനുള്ള വഴി മാത്രമായാണ് കാണുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ഹാഷിം നമ്പാട്ടില്‍, പി.പി.ദിനേശന്, എന്‍.സി.കുമാരന്, ടി.സുരേഷ് ബാബു, കെ.പി.ഷാജു, നൗഷാദ് കോവിലത്ത്, കേളോത്ത് ഹമീദ്, സി കെ രാമചന്ദ്രന്, പി പി ആലിക്കുട്ടി, എസ് ജെ സജീവന് സി എച്ച് മൊയ്തു എന്നിവര്‍ സംസാരിച്ചു.