കോഴിക്കോട്: ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി വട്ടോളി നാഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 7-ാം തരം വിദ്യാര്‍ഥിനി ആദ്യാലക്ഷ്മി. രണ്ട് തവണ ആദ്യാലക്ഷ്മി ഈ നേട്ടം കൊയ്തു. 2022 ല്‍ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കി 23 ല്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെങ്കിലും ഇപ്പോള്‍ ട്രോഫി
തിരിച്ച് പിടിച്ച് പ്രസംഗത്തില്‍ തന്റെ മികവ് തെളിയിച്ചു. ഇ- വെയിസ്റ്റ് മാനേജ്മെന്റാണ് പ്രസംഗ വിഷയം. കുന്നുമ്മല്‍ എഇഒ ഓഫിസിലെ സീനിയര്‍ ടൈപ്പിസ്റ്റ് പ്രജീഷ്.എന്‍.പിയുടെയും പ്രജിന്ഷയുടെയും മകളാണ് ആദ്യാലക്ഷ്മി.
-ആനന്ദന് എലിയാറ