വടകര: പുതുപ്പണം പാലോളിപ്പാലത്തിന് സമീപം 47കാരി ട്രെയിന്‍ തട്ടി മരിച്ചു. മരണപ്പെട്ടത് മകളാണെന്ന് കരുതി വയോധികന്
കുഴഞ്ഞുവീണു മരിച്ചു. ആക്കൂന്റവിട ഷര്‍മിളി ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ റിട്ട.അധ്യാപകന് കറുകയില്‍ കുറ്റിയില്‍ രാജനാണ് (73) കുഴഞ്ഞുവീണുമരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഷര്‍മിളി ട്രെയിന്‍ തട്ടി മരിച്ചത്. സംഭവം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എഞ്ചിന് ഡ്രൈവര്‍ റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫും പോലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിലാണ് ഇവിടെ എത്തിയ കുറ്റിയില്‍ രാജന് കുഴഞ്ഞുവീണു മരിച്ചത്. ഷര്‍മിളി എന്ന പേരിനോട്

സാമ്യമുള്ള തന്റെ മകളാണെന്ന സംശയത്തില്‍ വേദന താങ്ങാനാവാതെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബശ്രീയുടെ പൈസ കൊടുത്തു തിരിച്ചു വരുമ്പോഴാണ് ഷര്‍മിളി അപകടത്തില്‍പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: അങ്കജന്‍. മക്കള്‍: കാവ്യ, കൃഷ്ണ.
സിപിഎം കറുക ബ്രാഞ്ച് അംഗമാണ് രാജന് മാസ്റ്റര്‍. ഭാര്യ: ജയ. മക്കള്‍: ഷര്‍മ്യ, റിഞ്ചു. മരുമക്കള്‍: സോനു (ചോയ്സ് ഓട്ടോ പാര്‍ട്ട്സ്), രാജേഷ് മണിയൂര്‍ (യുഎല്‍സിസി).