കോഴിക്കോട്: വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മുതലക്കുളം
കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ച് ആദായനികുതി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി ഉദ്ഘാടനം ചെയ്തു.
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണപരാമായ ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ നിന്നു കേന്ദ്രം പിറകോട്ടുപോവുകയാണ്. വയനാട് ദുരന്തത്തിനുശേഷം പ്രകൃതി ദുരന്തം നേരിട്ട ബീഹാറിനും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമെല്ലാം മുന്‍കൂറായി സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ താരതമ്യേന വലിയ ദുരന്തം നേരിട്ട വയനാടിനെ പാടെ അവഗണിച്ചു. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങളോട് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദുന്തത്തെത്തുടര്‍ന്ന് വയനാട്ടിലെത്തിയ
പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ ആശ്വാസം പ്രതീക്ഷിച്ചു. ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രിക്കു മനസ്സിലായെന്ന് നാം കരുതി. എന്നാല്‍ സംസ്ഥാനത്തിന് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കുന്നകാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല-സത്യന് മൊകേരി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന് അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ കെ വിജയന് എംഎല്‍എ, ടി കെ രാജന് എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ അസി.സെക്രട്ടറിമാരായ അഡ്വ. പി ഗവാസ് സ്വാഗതവും പി കെ നാസര്‍ നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആര് ശശി, പി സുരേഷ് ബാബു, പി കെ കണ്ണന്, രജീന്ദ്രന്‍ കപ്പള്ളി, ചൂലൂര്‍ നാരായണന്, ആര് സത്യന്, ഇ സി സതീശന് എന്നിവര്‍ നേതൃത്വം നല്കി.