വടകര: ചോറോട് പുഞ്ചിരിമില്‍ തെയ്യത്താംതെങ്ങില് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം 22, 23, 24 തിയ്യതികളില്‍ വിവിധ
ചടങ്ങുകളോടെ ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ 7.45നും 8.15നും മധ്യേയാണ് കൊടിയേറ്റം. ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം അരിചാര്‍ത്തല്‍, രാത്രി എട്ടു മുതല്‍ ചെണ്ടമേളം. 23ന് വൈകുന്നേരം നാലു മുതല്‍ തിരുവായുധം വരവ്, ഇളനീര് വരവ്, തണ്ടാന്‍ വരവ്, ഗുളികന് വെള്ളാട്ടം, തോട്ടിവരവ്, നിവേദ്യം വരവ്, ഖണ്ഡാകര്ണന് വെള്ളാട്ടം, കുട്ടിച്ചാത്തന് വെള്ളാട്ടം, പൂക്കലശം വരവ്, അസുര പുത്രന് വെള്ളാട്ടം, വസൂരിമാല ഭഗവതി വെള്ളാട്ടം, കറ്റാര്‍ ഭഗവതി വെള്ളാട്ടം, കാളി ഭഗവതി വെള്ളാട്ടം. 24ന് ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ഗുളികന് തിറ, ഖണ്ഡാകര്ണന് തിറ, രാവിലെ 9.30ന് കുട്ടിച്ചാത്തന് തിറ, വസൂരി മാല ഭഗവതി തിറ, കറ്റാര്‍ ഭഗവതി തിറ, കാളി ഭഗവതിറ, കാരണവര്‍ തിറ, വൈകുന്നേരം 3.30ന് താലപ്പൊലി, 4ന് ഗുരുസി തര്പണം, ദൈവത്തെ അകത്തുകൂട്ടല്‍, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടായിരിക്കും.
