വടകര: സാന്ത്വന പരിചരണത്തിന് വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി മണിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍
ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാലയാട് പ്രദേശത്ത് പതിനാറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാരുണ്യം പെയിന്‍ & പാലിയേറ്റിവും സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവിന്റെ ഭാഗമായി നടത്തിയ ശില്പശാല കുട്ടികളില്‍ അവബോധം പകരുന്നതായി.
രോഗീപരിചരണം, ആശയവിനിമയം, സാന്ത്വന പരിചരണത്തില്‍ സമൂഹത്തിന്റെ ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ശില്പശാല. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനില്‍
മുതുവന അധ്യക്ഷനായി.
ഇന്ത്യന്‍ അസോസിയേഷന് ഓഫ് പാലിയേറ്റിവിലെ സംസ്ഥാന ഭാരവാഹികളും വിദഗ്ധ പരിശീലകരുമായ പ്രവീണ്‍, അബ്ദുല്‍ കരീം വാഴക്കാട് എന്നിവര്‍ ക്ലാസ് നയിച്ചു. എന്‍എസ്എസ് ലീഡര്‍ എസ്.സാരംഗ്, പ്രോഗ്രാം ഓഫീസര്‍ പി.ജി.മിനിമോള്‍, എ.ആവണി എന്നിവര്‍ സംസാരിച്ചു. റഷീദ് പി. കെ, ഹമീദ് പി പി, ജയശ്രീ, സിമിഷ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും 100 വിദ്യാര്‍ഥികള്‍ക്ക് ഹോം കെയറില്‍ പരിശീലനം നല്കി. പരിശിലനം ലഭിച്ച വിദ്യര്‍ഥികള്‍ കാരുണ്യം പ്രവര്‍ത്തകരുടെ കൂടെ വീട്ടിലെത്തിയുള്ള രോഗി പരിചരണത്തില്‍ പങ്കാളികളാകും. വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ തന്നെ സാന്ത്വന പരിശീലനത്തിന്റെ അനുഭവങ്ങളും പ്രാധാന്യവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം.