നാദാപുരം: കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെക്യാട് വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കുറുവന്തേരി, വളയം ഭാഗത്തുണ്ടായ കൊടുങ്കാറ്റിൽ വലിയ നാശമുണ്ടായിട്ടും ആർക്കും നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്

മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കുയ്യങ്ങാട്ട് കണ്ണൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് കെ.കെ. അബൂബക്കർ ഹാജി, ബ്ലോക്ക് ഭാരവാഹികളായ
പൂള മഹമൂദ് ഹാജി കെ.പി. കുമാരൻ, വി കെ അസൂട്ടി മറ്റു നേതാക്കളായ
മഹമുദ് പാട്ടോൻ്റെവിട, അമ്മദ് മൈലാടി, അശോകൻ പാലത്തി, ബാലൻ കുയ്യങ്ങാട്ട്, എം.കെ ബിനു, കെ.ദ്വര,എൻ.പി നാണു തുടങ്ങിയവർ സംസാരിച്ചു.