അഴിയൂര്‍: അഴിയൂർ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡ്, വാര്‍ഡ് കേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസ്, വായനശാലകള്‍, റേഷന്‍ കടകള്‍, വാര്‍ത്താ ബോര്‍ഡുകള്‍

എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചുണ്ട്. കരട് വിജ്ഞാപനത്തില്‍ ആക്ഷേപമുള്ളവര്‍ ആക്ഷേപങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷനിലോ, ജില്ലാ കളക്ടര്‍ക്കോ 2024 ഡിസംബര്‍ 3നകം നേരിട്ടോ രജിസ്ട്രേഡ് തപാല്‍ മുഖേനയോ നല്‍കേണ്ടതാണെന്ന് അറിയിക്കുന്നു. 2024 ഡിസംബര്‍ 3 ന് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.