കോഴിക്കോട്: കലോത്സവ വേദിയിലെ വ്യത്യസ്ത കാഴ്ചയൊരുക്കി ജില്ലാ ശുചിത്വ മിഷന്. വഴിയോരങ്ങളിലല്ല
വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം എന്ന മുദ്രാവാക്യമുയര്‍ത്തി കുട്ടികളില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ക്യാമ്പയിനുമായാണ് ശുചിത്വ മിഷന് രംഗത്തെത്തിയത്.
ശുചിത്വ മിഷന് നേതൃത്വത്തില്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിക്കരികില്‍ ജൈവമാലിന്യവും അജൈവമാലിന്യവും തരംതിരിച്ച് ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കുകയും ഇവയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ റാസിഖ് അധ്യക്ഷനായി. സി കെ സരിത്ത്, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.