കോഴിക്കോട്: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ അഫ്ലഖ് അമന് മിന്നുംതാരമായി.
ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അഫലഖ് അമന് സംസ്ഥാന കലോത്സവം അരങ്ങേറുന്ന അനന്തപുരിയിലേക്ക് വണ്ടികയറും.
വേളം ഹയര്‍ സെക്കണ്ടറി സ്കൂള്‍ എട്ടാം തരം വിദ്യാര്‍ഥിയായ ഈ മിടുക്കന് പ്രസിദ്ധ നാടകാചര്യന്‍ കെ.ടി.മുഹമ്മദിന്റെ പേരിലുള്ള വേദിയില്‍ ഏകാഭിനയം പുറത്തെടുത്ത് സദസിന്റെ അഭിനന്ദനം പിടിച്ചുപറ്റി. അധ്യാപകരായ വേളം ശാന്തി നഗര്‍ ആര്.പി.നദീറിന്റെയും ഷൈബിനയുടെയും മകനാണ് അഫ്ലഖ് അമന്.
-ആനന്ദന് എലിയാറ