വടകര: നടുവേദനക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച അക്യുപങ്ച്ചര്‍ തെറാപ്പിസ്റ്റിനെ വടകര പോലീസ് അറസ്റ്റ്
ചെയ്തു. പുതുപ്പണം കോട്ടക്കടവ് സ്വദേശി അനില്‍ കുമാറാണ് (42) പിടിയിലായത്. ജില്ല ആശുപത്രിക്ക് സമീപം ഇയാള്‍ ചികിത്സ നടത്തുന്ന ഇലക്ട്രോ ഹോമിയോപതി സെന്റര്‍ ഫോര്‍ വെല്നസിലാണ് സംഭവം. പത്തൊമ്പതാം തിയതി വൈകുന്നേരം ചികിത്സക്കെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ഇയാളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
